റിയാദ്: അനധികൃത പ്രവാസികള്‍ക്കു എതിരെ നടപടിയുമായി സൗദി അറേബ്യ. സൗദിയില്‍ അനധികൃതമായി താമസിച്ചു വന്നിരുന്ന 194,000 പ്രവാസികളാണ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇത്രയും അധികം പേരെ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 11 വരെ ക്യാമ്പയയിനിലാണ് പിടിയിലായത്.
ഇവരില്‍ 107,497 പേര്‍ക്ക് മതിയായ റെസിഡന്‍സ് പെര്‍മിറ്റ് ഇല്ലെന്നു അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ പെര്‍മിറ്റ് ഇല്ലാത്തവരാണ് 59,121 പേര്‍. അതിര്‍ത്തി നിയമങ്ങളില്‍ ലംഘിച്ച് സൗദിയില്‍ പ്രവേശിച്ചവരാണ് 27,471 പേര്‍. ആകെ മൊത്തം 194,089 പേരാണ് പിടിയിലായത്. യെമനികളും എതോപ്യക്കാരുമാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.
Post Your Comments