Latest NewsNewsInternational

പിതാവ് മരിച്ചിട്ട് അഞ്ചുവര്‍ഷമായി, ഇപ്പോഴും മകള്‍ക്ക് മുടങ്ങാതെ ജന്മദിനത്തിന് സമ്മാനങ്ങളെത്തും; ഇത് ആരുടെയും കരളലിയിക്കുന്ന കഥ

ഇത് വെറും കഥയല്ല ബെയ്ലി സെല്ലറിന്‍ എന്ന പതിനാറുകാരിയുടെ ജീവിതമാണ്. ബെയ്ലി സെല്ലറിന് പതിനാറു വയസുള്ളപ്പോഴാണ് പിതാവ് മൈക്കിള്‍ സെല്ലര്‍ പാന്‍ക്രിയാസ് കാന്‍സര്‍ മൂലം മരണപ്പെട്ടത്. എന്നാല്‍ തന്റെ മരണശേഷം മകള്‍ വിഷമിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന മൈക്കിള്‍ മകളുടെ ഓരോ ജന്മദിനത്തിലും സമ്മാനം എത്തിച്ചു നല്‍കുവാനുള്ള ഏര്‍പ്പാട് ചെയ്തതിന് ശേഷമാണ് മരണപ്പെട്ടത്. ബെയ്ലിക്ക് ഇപ്പോള്‍ 21 വയസായി. നിറങ്ങളിലുള്ള പൂക്കളും സന്ദേശവുമാണ് മൈക്കിള്‍ മകള്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി അയച്ചു നല്‍കിയിരുന്നത്. പതിനേഴാം ജന്മദിനത്തിലാണ് ബെയ്ലിയെ തേടി മൈക്കിളിന്റെ ആദ്യത്തെ സമ്മാനം എത്തിയത്. പിന്നീടുള്ള നാലു വര്‍ഷവും അവളെ തേടി തന്റെ പിറന്നാള്‍ സമ്മാനം എത്തുമെന്നും അദ്ദേഹം ആ സന്ദേശത്തില്‍ എഴുതിയിരുന്നു. എല്ലാ ജന്മദിനത്തിനും രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ബെയ്ലിക്ക് സമ്മനമെത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബെയ്ലിയുടെ ഇരുപത്തിയൊന്നാം പിറന്നാള്‍. മനോഹരമായ പൂക്കള്‍ക്കൊപ്പം പിതാവിന്റെ കൈപ്പടയിലെഴുതിയ ഒരു കുറിപ്പും അതിലുണ്ടായിരുന്നു. അദ്ദേഹം എഴുതിയത് വായിച്ചപ്പോള്‍ അദ്ദേഹം തന്റെയൊപ്പമുള്ളതുപോലെയുള്ള അനുഭവമാണ് തോന്നിയിരുന്നതെന്ന് ബെയ്ലി പറയുന്നു.

അതില്‍ എഴുതിയിരുന്നത് ഇങ്ങനെ: ‘ഇനി നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതു വരെ എന്റെ അവസാനത്തെ സ്‌നേഹകുറിപ്പാണിത്.. നീ എനിക്കുവേണ്ടി കണ്ണീര്‍ പൊഴിക്കരുത്. ഞാന്‍ നല്ലൊരിടത്താണുള്ളത്. ഇത് നിന്റെ ഇരുപത്തിയൊന്നാം പിറന്നാളാണ്. നിന്റെ അമ്മയെ നീയെന്നും ബഹുമാനിക്കണം. സന്തോഷവതിയായും സത്യസന്ധയുമായി ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കണം. നിന്റെ ജീവിതത്തിലെ എല്ലാ സുപ്രധാന ഘട്ടങ്ങളിലും നിനക്കൊപ്പം ഞാന്‍ ഉണ്ടാകും. ചുറ്റും നോക്കൂ.. ഞാന്‍ ഇവിടെയുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ജന്മദിനാശംസകള്‍…’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button