Latest NewsNewsIndia

പ്രതികള്‍ക്ക് നേരെ കോടതി പരിസരത്ത് കൈയേറ്റ ശ്രമം

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് നേരെ കോടതി പരിസരത്ത് കൈയേറ്റ ശ്രമം. കേസില്‍ വിധി കേട്ട ശേഷം പ്രതികളെ പുറത്തിറക്കിയപ്പോഴാണ് അവര്‍ക്ക് നേരെ കൊല്ലപ്പെട്ട ശങ്കറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കൈയേറ്റ ശ്രമമുണ്ടായത്. അതോടെ പോലീസ് ഇടപെട്ട് പ്രതികളെ പ്രത്യേക വാഹനത്തില്‍ കോടതി പരിസരത്തു നിന്നും മാറ്റി.

ദുരഭിമാനക്കൊലക്കേസില്‍ തിരിപ്പൂര്‍ സെഷന്‍സ് കോടതി ശങ്കറിന്റെ ഭാര്യാപിതാവ് ചിന്നസ്വാമി ഉള്‍പ്പടെയുള്ള ആറ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. അതേസമയം പ്രതി പട്ടികയിലുണ്ടായിരുന്ന ചിന്നസ്വാമിയുടെ ഭാര്യ ഉള്‍പ്പടെ മൂന്ന് പേരെ കോടതി വെറുതെവിടുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button