വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ പെയിന്റ് പാത്രം പൊട്ടിത്തെറിച്ച് ആറു വയസുകാരന് ദാരുണാന്ത്യം. ഞാറാഴ്ച വൈകുന്നേരമായിരുന്നു വീട്ടിലുണ്ടായിരുന്ന പെയിന്റ് പാത്രം പൊട്ടിത്തെറിച്ചത്. കുടുംബത്തിലെ മറ്റ് മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു വര്‍ഷം പഴക്കമുള്ള പെയിന്റ് പാത്രം കുട്ടി തുറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.
കെമിക്കല്‍ റിയാക്ഷനാണ് പാത്രം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. നാഗാര്‍ജുന ഗുരുതര നില തരണം ചെയ്തായി അശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറ്റു രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ജാലാഡി ഗൗതമം എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് നാഗാര്‍ജുന, അമ്മ ഭവാനി, മുത്തശ്ശി നാഗമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Post Your Comments