Latest NewsNewsIndia

ഇന്ത്യൻ കരസേനയിൽ ചേർന്ന് രാജ്യത്തിനു വേണ്ടി പോരാടാനായി അമേരിക്കയിലെ ഉന്നത ജോലി വേണ്ടെന്നു വെച്ച് യുവാവ്

ഹൈദരാബാദ്: ഇന്ത്യൻ കരസേനയിൽ ചേരുക എന്ന തന്റെ എക്കാലത്തെയും ആഗ്രഹം പൂവണിയുന്നതിനായി അമേരിക്കയിലെ ഉന്നത ശമ്പളമുള്ള ഐടി ജോലിയും പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി നേടിയെടുത്ത ഇൻഡോർ ഐഐ‌എമ്മിലെ അഡ്മിഷനും വേണ്ടെന്ന് വെക്കുകയും ചെയ്തു ഹൈദരാബാദ് സ്വദേശിയായ ബർനാന യാദഗിരി . കൂലിപ്പപ്പണിക്കാരനായ പിതാവിന്റെ കഷ്ടപാടുകൾക്കിടയിലാണ് ഗിരി പഠിച്ചത്.

ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ഉന്നത ബിരുദം. അതിനു ശേഷം കാറ്റ് പരീക്ഷയിൽ 93.4 ശതമാനം മാർക്ക് . ഇൻഡോർ ഐഐഎമ്മിൽ പഠിക്കാൻ ക്ഷണം. യുഎസിലെ യൂണിയൻ പസഫിക് റെയിൽ റോഡ് കമ്പനിയിൽ വലിയ ശമ്പളത്തോടെ നിയമനം . ഇതെല്ലാം കളഞ്ഞാണ്  ബർനാന യാദഗിരി സൈനിക യൂണിഫോം ഇടുന്നത്. എന്നാൽ രാജ്യത്തെ സേവിക്കുക എന്നത് കുട്ടിക്കാലം മുതലേ ഗിരിയുടെ അഭിലാഷമായിരുന്നു.

ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് വെള്ളി മെഡലോടെ സാങ്കേതിക ബിരുദ കോഴ്സ് കഴിഞ്ഞ് സൈനികനായിരിക്കുകയാണ് ‌ ഇപ്പോൾ ബർനാന യാദഗിരി. എത്ര പണം കിട്ടുന്ന ജോലിയാണെങ്കിലും മാതൃഭൂമിക്ക് വേണ്ടി സൈനിക സേവനം നടത്തുന്നതാണ് ‌താൻ ഏറ്റവും വിലമതിക്കുന്നതെന്ന് യാദഗിരി പറയുന്നത്. കഷ്ടപ്പാട് അനുഭവിച്ചാണ് താൻ പഠിച്ചത്. അതുകൊണ്ട് തന്നെ പണത്തോട് ഒരു ആഗ്രഹവുമില്ല എന്നാണു യാദഗിരിയുടെ പക്ഷം.

ഹൈദരാബാദിലെ സിമന്റ് ഫാക്ടറിയിലാണ് ബർനാന യാദഗിരിയുടെ പിതാവിന്‌ ജോലി. ‘അമ്മ പോളിയോ ബാധിച്ചു കിടപ്പിലാണ്. സ്കോളർഷിപ്പും മറ്റ് സർക്കാർ സഹായങ്ങളും കൊണ്ടാണ് യാദഗിരി പഠിച്ചത്. അമേരിക്കൻ ജോലി ഉപേക്ഷിച്ചതിൽ അച്ഛന് വിഷമം ഉണ്ടെങ്കിലും മകൻ അതൊന്നും ചെവിക്കൊണ്ടില്ല. ഇപ്പോൾ അച്ഛനും പരാതിയില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button