കൊച്ചി: എറണാകുളത്തെ തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തില്‍ ഗതാഗതം തടസപ്പെട്ടു. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തോപ്പുംപടിയില്‍ തീരദേശ സംരക്ഷണ സമിതിയുടെ സ്തീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ പ്രതിഷേധം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി റോഡില്‍ ഗതാഗതം തടസപ്പെട്ടത്.
ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിനു 25 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നും ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെ പുലിമുട്ടോടുകൂടിയ കടല്‍ ഭീത്തി നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നത്.
Post Your Comments