കിഴക്കന്‍ ജെറുസലം: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് പലസ്തീന്‍ പ്രസിഡന്‍റ് മെഹമ്മൂദ് ആബ്ബാസ് വ്യക്തമാക്കി. നവംബര്‍ 19ന് പലസ്തീനിലെത്തുന്ന മൈക്ക് പെന്‍സ് അന്നുതന്നെ അബ്ബാസുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ യുഎസ്എ ജെറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിലുള്ള ശക്തമായ എതിര്‍പ്പിനേത്തുടര്‍ന്നാണ് പ്രസിഡന്‍റ് ചർച്ചക്കില്ലെന്നു മെഹമ്മൂദ് ആബ്ബാസിന്‍റെ ഓഫീസ് അറിയിച്ചത്. അതോടൊപ്പം തന്നെ പലസ്തീന്‍ വൈസ് വിദേശകാര്യമന്ത്രി റിയാദ് മാലിക്കിയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പലസ്തീന്‍റെ ഈ നിലപാട് തീര്‍ത്തും നിരാശാജനകമാണെന്ന് മൈക്ക് പെന്‍സിന്‍റെ പ്രസ് സെക്രട്ടറി അലിസ ഫറ അറിയിച്ചു
Post Your Comments