ഇടുക്കി: മൂന്നാറില്‍ സിപിഐ സ്വീകരിക്കുന്ന നടപടി കൈയേറ്റക്കാരെ മാത്രമായിരിക്കുമെന്നും അത് കുടിയേറ്റക്കാരെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പറഞ്ഞു. മൂന്നാറിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിതല സമിതി മൂന്നാറിലെ കുറിഞ്ഞി ഉദ്യാന മേഖല സന്ദര്ശിക്കാനിരികകെയാണ് സിപിഐ പ്രാദേശിക നേതൃത്വം വിഷയത്തിലെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
Post Your Comments