KeralaLatest NewsNews

റോഡരുകിൽ വെള്ളത്തുണികെട്ട്; പിഞ്ചുകുഞ്ഞിന്റെ മൃതദേഹമെന്ന് കരുതി പൊതികെട്ട് തുറന്ന പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച

മലപ്പുറം: റോഡരികിലെ പുല്‍ക്കാടുകളും മാലിന്യങ്ങളും വൃത്തിയാക്കുന്നതിനിടയിൽ കണ്ടെത്തിയ വെള്ളത്തുണിയില്‍ കാണപ്പെട്ട പൊതിക്കെട്ട് ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചു. കെട്ടിനുള്ളില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹമാണ് എന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രസവാനന്തരമോ ആശുപത്രിയില്‍ വച്ചു തന്നെയോ മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹമാണ് ഇതെന്ന് സംശയിച്ച് നാട്ടുകാർ ആശങ്കയിലായി.

തുടർന്ന് പോലീസെത്തി നാട്ടുകാരെ സ്ഥലത്ത് നിന്ന് മാറ്റി. തുടര്‍ന്നു ഇന്നു പുലര്‍ച്ചയോടെ തുണി അഴിച്ചു നോക്കുകയായിരുന്നു. എന്നാല്‍ തുണിക്കെട്ടിനുള്ളില്‍ വെള്ളരിക്കയും മറ്റു ചില വസ്തുക്കളുമായിരുന്നു കണ്ടെത്തിയത്. മന്ത്രവാദത്തിന്റെ ഭാഗമായി ഉണ്ടാക്കിയതാണ് ഈ പൊതിക്കെട്ടാണ് പോലീസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button