Latest NewsNewsIndia

പ്രതികളുടെ ആവശ്യം പരിഗണിച്ചു; ലാവലിന്‍ കേസ് മാറ്റിവെച്ചു

ന്യൂഡല്‍ഹി: ലാവലിന്‍കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. വാദം നീട്ടി വെയ്ക്കണമെന്ന പ്രതികളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി കേസ് മാറ്റിവെച്ചത്. കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നും നാലും പ്രതികളായ കസ്തൂരി അയ്യരും ശിവദാസനും അപേക്ഷ നല്‍കിയിരുന്നു.

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരുമാസം സമയം വേണമെന്നായിരുന്നു കസ്തൂരി അയ്യരുടെ ആവശ്യം. എന്നാല്‍ വ്യക്തിപരമായ ബുദ്ധിമുട്ടാണ് ആര്‍.ശിവദാസന്‍ കോടതിയെ അറിയിച്ചത്. അപ്പീല്‍ ഫയല്‍ ചെയ്യുന്ന സാഹചര്യത്തില്‍ കേസ് മാറ്റണമെന്നായിരുന്നു കഴിഞ്ഞതവണ ശിവദാസിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button