തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികളെ മുൻനിർത്തി ലത്തീൻ സഭയുടെ രാജ് ഭവൻ മാർച്ച് തുടങ്ങി. പ്രതിഷേധ സമരങ്ങളുടെ ആദ്യപടിയായാണ് മാര്‍ച്ച്. തിരുവനന്തപുരം ജില്ലയിലെ തീരദേശത്തുള്ള മുഴുവന്‍ മത്സ്യതൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ലത്തീന്‍ സഭയുടെ മാര്‍ച്ച്. ആയിരകണക്കിന് ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
ഓഖി ദുരന്തത്തിൽ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഫലപ്രദമായിരുന്നില്ല എന്നാണ് പ്രധാന ആരോപണം. കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക എന്ന ആവശ്യങ്ങളും ഉണ്ട്. അനുകൂലമായ നിലപാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വളയുന്ന സമര രീതിയുണ്ടാവുമെന്നും സഭ മുന്നറിയിപ്പ് നൽകുന്നു. 3000 ത്തോളം ആളുകൾ ആണ് പങ്കെടുക്കുന്നത്.
Post Your Comments