പാരീസ്: ജറുസലമിനെ ഇസ്രേയൽ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിനെതിരെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നെതന്യാഹു. “പലസ്തീൻ ജനത യഥാർഥ്യം ഉൾക്കൊള്ളണം. അധികം വൈകാതെ അവർക്ക് തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നെതന്യാഹു പറഞ്ഞു.
ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് അമേരിക്കൻ നടപടിക്കെതിരായ പ്രതിഷേധം വ്യാപിക്കുകയാണ്. ബെയ്റൂട്ടിലെ യുഎസ് എംബസിയുടെ സമീപത്തേക്കു പലസ്തീൻ പതാകകൾ വീശി നീങ്ങിയ വൻജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കൂടാതെ അറബി വിദേശകാര്യമന്ത്രിമാരുടെ യോഗം യുഎസിനോട് പ്രഖ്യാപനത്തിൽ നിന്നു പിന്മാറാൻ അഭ്യർഥിച്ചിട്ടുണ്ട്.
Post Your Comments