ബീഹാര്‍: ബീഹാറില്‍ ജെയില്‍ വാര്‍ഡനെ അജ്ഞാതരുടെ വേടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലാല്‍പോഖ്റ ഗ്രാമത്തിലെ സദര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എ.പി ജവാനായ ദീപ് നാരായണ്‍ റായ് (50)യെയാണ് ഹജിപ്പൂരിലെ ഡിവിഷണല്‍ ജയില്‍ കോംപ്ലക്സ് കവാടത്തിന് സമീപം ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ജയില്‍ സമുച്ചയത്തിന്റെ കവാടത്തില്‍ എത്തിച്ചേര്‍ന്ന അക്രമികള്‍ ദീപ് നാരായണന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ ചിത്തരഞ്ജന്‍ താക്കൂര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ഹജിപ്പുര്‍ മുസാഫര്‍പുര്‍ എന്‍എച്ച് 77 റോഡ് രണ്ട് മണിക്കൂറോളം തടഞ്ഞു. കേസന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും താക്കൂര്‍ പറഞ്ഞു. ദീപ് നാരായണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഹാജിപൂര്‍ സദര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
Post Your Comments