Latest NewsIndiaNews

കാമുകിയോട് തർക്കിച്ചയാളെ യുവാവ് വെടിവച്ചു വീഴ്ത്തി: 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ഡൽഹിയിലെ ഷാദിപൂർ ഗ്രാമത്തിൽ നിന്നാണ് പ്രതി ഏകാൻഷിനെ അറസ്റ്റ് ചെയ്തത്.

ന്യൂഡൽഹി: കാമുകിയോട് തർക്കിച്ചയാളെ വെടിവച്ചു വീഴ്ത്തിയ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം സെൻട്രൽ ഡൽഹിയിലെ ജിമ്മിൽ വെച്ചായിരുന്നു. പട്ടേൽ നഗറിന് സമീപമുള്ള ജിമ്മിൽ രാത്രി 9.45 ഓടെയാണ് സംഭവം. ഹർ സനം ജോത് സിംഗ് എന്നയാൾക്കാണ് വെടിയേറ്റത്. ദിവസങ്ങൾക്ക് മുമ്പ് ജിമ്മിൽ വച്ച് പരുക്കേറ്റ യുവാവ് പ്രതിയുടെ കാമുകിയുമായി വഴക്കിട്ടു. ഇതിന് പ്രതികാരം ചെയ്യാൻ ജിമ്മിൽ എത്തിയ പ്രതി യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. വയറ്റിൽ വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: ബലിപെരുന്നാൾ: 194 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

അതേസമയം, പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. പ്രതി ഏകാൻഷിനെതിരെ ഐ.പി.സി സെക്ഷൻ 307, ഐ.പി.സി 25/27/54/59 ആയുധ നിയമം എന്നിവ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഷാദിപൂർ ഗ്രാമത്തിൽ നിന്നാണ് പ്രതി ഏകാൻഷിനെ അറസ്റ്റ് ചെയ്തത്. ഒപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. സംഭവത്തിൽ ഡൽഹി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button