ജോലി ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനും ബിസിനസ് തുടങ്ങിയ മറ്റു നിരവധി ആവശ്യങ്ങള്‍ക്കുമായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ആശ്രയിക്കുന്ന സ്ഥലമാണ് യുഎഇ. ഇവിടെ സന്ദര്‍ശിക്കുന്നതിന് വീസ ആവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ എങ്ങനെയാണ് ഇത് ലഭിക്കുക? എവിടെ നിന്നു ലഭിക്കും തുടങ്ങിയ കാര്യങ്ങള്‍ പലര്‍ക്കും സംശയമുള്ളതാണ്. യുഎഇയിലെ വീസയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നമ്മുക്ക് പരിശോധിക്കാം.
ദുബായ് സന്ദര്‍ശിക്കാന്‍ വീസ വേണോ?
യുഎഇയിലെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വീസ നിര്‍ബന്ധമാണ്. ഏതാനും ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതില്‍ ഇളവുണ്ട്. അവര്‍ക്ക് അറൈവല്‍ വീസ ലഭിക്കും. ജിസിസി (ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍) യില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍, പശ്ചിമ യൂറോപ്, ഉത്തര അമേരിക്ക, കിഴക്കന്‍ ഏഷ്യയിലെ ചില രാജ്യങ്ങള്‍ എന്നിവയാണ് അറൈവല്‍ വീസ ലഭിക്കുന്ന രാജ്യങ്ങള്‍. എങ്കിലും ഏത് രാജ്യത്തു നിന്നാണ് യാത്രക്കാര്‍ വരുന്നതെന്ന് സുപ്രധാനമാണ്. ജനറല്‍ ഡയറക്ടേറ്റ് ഓഫ് റസിഡന്റസി ആന്‍ഡ് ഫോറിനര്‍ അഫേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴി പരിശോധിച്ചതിനു ശേഷം യാത്ര ഉറപ്പിക്കാം.
വീസ നിയമങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ, യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിമാനക്കമ്പനിയുമായോ വിദേശകാര്യ മന്ത്രാലയവുമായോ ബന്ധപ്പെട്ട് കൃത്യത വരുത്തിയ ശേഷം മാത്രം യാത്ര നടത്തുക.
ദുബായിലേക്ക് എങ്ങനെ വീസ ലഭിക്കും?
വീസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാനും തുക സംബന്ധിച്ച വിവരങ്ങള്‍ അറിയാനും Dubai Department of Naturalisation and Residencyന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
യുഎഇയില്‍ വരുന്നതിന് മുന്‍പു തന്നെ വീസ എടുക്കുന്നതാണ് നല്ലത്. വീസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കാന്‍ ടെര്‍മിനല്‍ മൂന്നിനു സമീപം ഒന്നാമത്തെ പ്രവേശന കവാടത്തില്‍ ഒരു ഓഫിസ് പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂറും ഈ ഓഫിസ് പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകത.
വീസയുടെ കാലാവധി എത്ര ?
സാധാരണ ഗതിയില്‍ ഹ്രസ്വ ടൂറിസ്റ്റ് വീസയുടെ കാലാവധി യുഎഇയില്‍ എത്തുന്നത് മുതല്‍ 30 ദിവസമാണ്. ദീര്‍ഘകാല സന്ദര്‍ശക വീസയാണെങ്കില്‍ പരമാവധി 90 ദിവസം. എത്ര ദിവസത്തേക്കാണോ വീസയ്ക്ക് അപേക്ഷിക്കുന്നത് അതനുസരിച്ചാണ് വീസയുടെ നിരക്ക്.
കൃത്യമായ വീസയില്ലെങ്കിലോ?
യാത്രയ്ക്കു മുന്‍പ് തന്നെ വീസ ലഭിക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ആവശ്യമാണെന്ന് പരിശോധിക്കുകയും അവ കരുതുകയും ചെയ്യണം. വിമാനക്കമ്പനി അധികൃതര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കും. കൃത്യമായ വീസ രേഖകള്‍ ഇല്ലെങ്കില്‍ അത് നിങ്ങളുടെ യാത്രയെ മോശമായി ബാധിക്കും.
Post Your Comments