അബുദാബിയിലെ ഡോക്ടർമാരുടെ ഒരു സംഘം 58 വയസുള്ള രോഗിക്ക് അപൂർവ്വവും സങ്കീർണ്ണവുമായ ഹെർണിയ ശസ്ത്രക്രിയ വിജയകരമായി നടത്തി.മാസങ്ങളോളം തന്റെ പരിമിതമായ ചലനങ്ങളുമായി ജീവിച്ച കമൽ ഖുറേഷിയുടെ എന്ന ആളുടെ ശരീരത്തിലാണ് അസാധാരണ വലിപ്പമുള്ള ഹെർണിയ ഉണ്ടായിരുന്നത് ഏകദേശം 20-25 സെന്റീമീറ്ററായിരുന്നു അതിന്റെ വലിപ്പം.ഇയാൾക്ക് വയറുവേദനയുടെ കഠിനമായതോടെയാണ് അസാധാരണമായ വലിയ ഹെർണിയയുണ്ടെന്ന് കണ്ടെത്തിയത്.
അബുദാബിയിലെ ഖലീഫ സിറ്റിയിൽ എൻ എം സി ഗ്രൂപ്പ് ആശുപത്രിയിലെ ഡോക്ടർ അനന്ത് പൈയാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ 30 വർഷമായി അബുദാബിയിൽ ജീവിക്കുന്ന കമൽ എന്ന പാക് പൗരൻ ഹൃദയാഘാതം മൂലം ആൻജിയോപ്ലാസ്റ്റിക്ക് രണ്ടു തവണ വിധേയനായിട്ടുണ്ട്.
ബെൽജിയത്തിൽ നിന്നുള്ള ഡോ. ടിം ടോളൻസ് ഉൾപ്പെടെ അനസ്തേഷ്യ, ബാരിട്രേക്ക് ശസ്ത്രക്രിയ, കാർഡിയോളജി, എൻഡോക്രൈനോളജി, പൾമോണോളജി, ഐസിയു, റേഡിയോളജി എന്നിവയിൽ നിന്നുള്ള ഡോക്ടർമാരും മറ്റ് വിദഗ്ധരും ശസ്ത്രക്രിയയിൽ പ്രവർത്തിച്ചിരുന്നെന്ന് ഡോ. പൈ പറഞ്ഞു.
“അദ്ദേഹത്തിന്റെ പ്രായവും പ്രമേഹവും കാർഡിയോളജി പ്രൊഫൈലും, പ്രധാനമായും ഹെർണിയയുടെ വലിപ്പവും കാരണം, ശസ്ത്രക്രിയയിൽ ഉൾപ്പെട്ട റിസ്കായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.
“ഈ ശസ്ത്രക്രിയയ്ക്കായി ജർമ്മനിയിലേക്ക് ഞാൻ യാത്ര ചെയ്തിരുന്നെങ്കിലും എന്റെ ഭാരം കാരണം അവർ നിരസിച്ചു, ഈ പ്രശ്നം പരിഹരിക്കാൻ എന്നെ സഹായിച്ച ഡോ പൈയിക്കും ഡോ ടോലെൻസിനും ഞാൻ നന്ദിയുള്ളവനാണ്” എന്ന് കമൽ പറയുന്നു.
Post Your Comments