
ബെര്‍ലിന്‍: ചൈന വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആക്ഷേപവുമായി ജര്‍മനി. ഉന്നത തലത്തിലുള്ള ജര്‍മന്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന വ്യാജ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഉപയോഗിക്കുന്നുവെന്ന് ജര്‍മന്‍ ഇന്റലിജന്‍സ് ഏജന്‍സി(ബിഎഫ്വി) ബിഎഫ്വി മേധാവി ഹാന്‍സ് ജോര്‍ജ് മാസെന്‍ പറഞ്ഞു.
പതിനായിരത്തോളം ജര്‍മന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചൈനീസ് ഇന്റലിജന്‍സ് ഇത്തരത്തില്‍ ചോര്‍ത്തുന്നുണ്ടെന്നും മന്ത്രാലയം, പാര്‍ലമെന്റ്, സര്‍ക്കാര്‍ ഏജന്‍സികളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ലക്ഷ്യമിടുന്നുവെന്നും ബിഎഫ്വി കണ്ടെത്തി. കൂടാതെ ചില വ്യാജ പ്രൊഫൈലുകളുടെ വിവരങ്ങളും ബിഎഫ്വി പുറത്തുവിട്ടു. അതേസമയം ജര്‍മനിയുടെ ആരോപണങ്ങളെ കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments