CinemaLatest NewsIndiaNews

നടന്‍ വിജയ് സായ് ജീവനൊടുക്കിയ നിലയില്‍

പ്രശസ്ത ഹാസ്യതാരം വിജയ് സായ് (38) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് വിജയിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വിജയ് സായിയുടെ പിതാവാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പുതപ്പ് ഉപയോഗിച്ചാണ് അദ്ദേഹം തൂങ്ങിമരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വിവാഹബന്ധം തകര്‍ന്നയില്‍ വിജയ് മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി ജൂബിലി ഹില്‍സ് പോലീസ് അറിയിച്ചു. ഇതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

1992ല്‍ പുറത്തിറങ്ങിയ സ്വാതി കിരണം എന്ന ചിത്രത്തിലൂടെ ബാലതാരമായി രംഗത്ത് വന്നയാളാണ് വിജയ് സായ്. 2013ല്‍ റിലീസ് ചെയ്ത അമൈലു അബൈലു ആണ് ഏറ്റവും ശ്രദ്ധേയമായ ചിത്രം. പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വിജയ് വാതില്‍ അടയ്ക്കുകയായിരുന്നെന്ന് ഇയാളുടെ അമ്മ പറയുന്നു. ഉറങ്ങാന്‍ പോയതാകാമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്. പിന്നീട് വിളിച്ചിട്ട് വാതില്‍ തുറക്കാതായപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിജയ് സായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button