കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ രണ്ടു പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. മിനിക്കോയ് ദ്വീപ്, കൊച്ചിയിലെ വൈപ്പിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി.
കോസ്റ്റ്ഗാര്‍ഡ് നടത്തിയ തെരച്ചിലിലാണ് വൈപ്പിനില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫിഷറീസിന്റെ ബോട്ടില്‍ രാത്രിയോടെ വൈപ്പിനില്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതിൽ 32 പേരുടെ മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി ഒൻപതു മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്.
Post Your Comments