![vadakara studio owner arrested](/wp-content/uploads/2017/10/arrested-in-handcuffs.jpg)
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഹാന്ദ്വാരയില്‍ ലഷ്‌കര്‍ ഇ തോയ്ബ ഭീകരന്‍ റിയാസ് അഹമ്മദ് ഖാന്‍ പിടിയില്‍. ലഷ്‌കര്‍ ഇ തോയ്ബ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറാണ് റിയാസ് അഹമ്മദ് ഖാനെന്ന് അധികൃതര്‍ പറഞ്ഞു. രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൂടാതെ എകെ 56 തോക്കുകളും തിരകളും മൂന്നു മാഗസിനുകളും സുരക്ഷാസേന പിടികൂടി. ഇയാളെ സൈന്യം രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി.
Post Your Comments