തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനാവുന്നതെല്ലാം സർക്കാർ ചെയ്തെന്നും വൈകാരികത മാറ്റിവച്ചു പ്രശ്നപരിഹാരത്തിനാണ് ഇനി ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങളുണ്ടാകുമ്പോൾ കണ്ണീരുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ, കണ്ണീരുകൊണ്ട് മുന്നിലെ വഴി കാണാത്ത സ്ഥിതിയുണ്ടാവരുത്. ഓഖി ദുരന്തത്തെ തുടർന്നുണ്ടായ വൈകാരികതയിൽ കുടുങ്ങിക്കിടന്നാൽ പോര. വൈകാരികത മാറ്റിവച്ചു പ്രശ്നപരിഹാരത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തമുഖത്ത് വലിയ ഇടയന്റെ മനസോടെയാണ് സർക്കാർ പ്രവർത്തിച്ചത്. ദുരന്തങ്ങളെ ചിലർ മനുഷ്യത്വരഹിതമായി വഴിതിരിച്ചുവിടുകയാണെന്നും സർക്കാർ ചെയ്ത കാര്യങ്ങൾ മനസിലാക്കാതെയാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
Post Your Comments