തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കണ്ടെത്താനുള്ളവരുടെ കണക്ക് സര്‍ക്കാര്‍ പുറത്ത് വിട്ടു. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് 11 ദിവസം പിന്നിട്ടപ്പോഴാണ് സർക്കാർ ഒൗദ്യോഗിക കണക്കുകൾ പുറത്തുവിടുന്നത്. ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു കാണാതായവരിൽ ഇനി കണ്ടെത്താനുള്ളത് 146 പേരെന്നാണ് സര്‍ക്കാരിന്റെ കണക്ക്. സംസ്ഥാന സർക്കാരിനായി റവന്യൂ വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് ഇതു സംബന്ധിച്ചു വിശദീകരിക്കുന്നത്.
സർക്കാർ കണക്കനുസരിച്ച് 38 പേരാണു ദുരന്തത്തിൽ മരിച്ചത്. ഇതിൽ 14 പേരെകൂടി ഇനി തിരിച്ചറിയാനുണ്ടെന്നും റവന്യൂ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ മാധ്യമങ്ങളുടെ ഇതുവരെയുള്ള കണക്ക് 43 ആണ്. കാണാതായവരുടെ പേരുവിവരങ്ങൾ അടങ്ങിയ വിശദമായ പട്ടികയാണ് റവന്യൂ വകുപ്പ് പുറത്തുവിട്ടത്. മുൻ പട്ടികയിൽ ആവർത്തിച്ചിരുന്ന പേരുകൾ പുതിയ പട്ടികയിൽ ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments