Latest NewsIndiaNews

വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ജീവനക്കാരന്‍ യുവതിയോട് ആവശ്യപ്പെട്ടത് ആരെയും ഞെട്ടിപ്പിക്കും

റായ്ഗര്‍: സര്‍ക്കാര്‍ പദ്ധതി പ്രകാരം കക്കൂസ് നിര്‍മാണം വീട്ടില്‍ നടക്കനായി തനിക്ക് വഴങ്ങണമെന്നു യുവതിയോട് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരന്റെ നടപടി വിവാദത്തില്‍. സംഭവം നടന്നത് ഛത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയിലാണ്. മുനിസിപ്പല്‍ കോര്‍പറേഷന്‍ സബ് എഞ്ചിനീയര്‍ ഐ.പി സാരഥിയാണ് യുവതിയോട് തനിക്ക് വഴങ്ങനായി ആവശ്യപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു.

32 വയസുകാരിയായ യുവതി റായ്ഗര്‍ ജില്ലയിലെ ടെണ്ടുടിപ്പ എന്ന സ്ഥലത്താണ് താമസിക്കുന്നത്. യുവതിയുടെ വീട്ടില്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം കക്കൂസ് അനുവദിച്ചു. ഈ കക്കൂസിന്റെ നിര്‍മ്മാണം തുടങ്ങി. പിന്നീട് ഇതിന്റെ നിര്‍മ്മാണം നിയമവിരുദ്ധമാണ്. അതു കൊണ്ട് നിര്‍ത്തിവെയ്ക്കണമെന്ന നോട്ടീസ് യുവതിക്കു നവംബര്‍ 21ന് മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിച്ചു. ഇതോടെ യുവതി പദ്ധതി നടപ്പാക്കാന്‍ ആവശ്യമുള്ള എല്ലാ രേഖകളും അധികൃതരെ കാണിച്ചു. ഇതിനു പുറമെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി സബ് എഞ്ചിനീയര്‍ക്ക് അപേക്ഷയും സമര്‍പ്പിച്ചു. പിറ്റേന്ന് യുവതിയെ ഫോണില്‍ വിളിച്ച കക്കൂസ് നിര്‍മ്മാണം നടക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് അറിയിച്ചു. അല്ലാത്തപക്ഷം യുവതിയുടെ വീടും അനധികൃതമാണെന്ന് പറഞ്ഞ് പൊളിക്കുമെന്നും ഐ.പി സാരഥി ഭീഷണി മുഴക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button