അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വോട്ടിങ് യന്ത്രത്തില്‍ ‘ബ്ലൂ ടൂത്ത്’ സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേട് നടത്തിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്‌വാഡിയ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
എന്നാല്‍ പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ ബ്ലൂടൂത്ത് ഉപയോഗിച്ചപ്പോള്‍ കണ്ടെത്തിയത് ഇലക്ട്രോണിക് വോട്ടിങ് മെഷീനല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പോളിങ് ഏജന്റിന്റെ മൊബൈല്‍ ഫോണായിരുന്നു അതെന്നാണ് വിശദീകരണം. ജലാല്‍പോര്‍ മണ്ഡലത്തിലും സമാന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അതും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കലക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.
Post Your Comments