വണ്ണം കുറയാന്‍ ആഗ്രഹമുണ്ടെങ്കിലും ഡയ്റ്റ് ചെയ്യാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ അങ്ങനെയുള്ളവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. വണ്ണം കുറയ്ക്കാന്‍ ആരും ഡയറ്റ് ചെയ്യണ്ട. പകരം ഈ പഴങ്ങള്‍ സ്ഥിരമായി കഴിച്ചാല്‍ മാത്രം മതി. പഴങ്ങള്‍ കഴിക്കുക എന്ന് പറയുമ്പോള്‍ എല്ലാ പഴങ്ങളും വണ്ണം കുറയാന്‍ സഹായിക്കില്ല. പകരം നാരുകളടങ്ങിയ പഴങ്ങളാണ് വണ്ണം കുറയ്ക്കാന്‍ ഉത്തമം.
നാരുകള്‍ അടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനു മാത്രമല്ല, വിശപ്പുകുറയ്ക്കാനും സഹായിക്കും. ഫൈബറും പഴങ്ങളില്‍ അടങ്ങിയ പെക്റ്റിനും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കഴിവുള്ളതുമാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് പഴവര്‍ഗങ്ങളെ നമുക്ക് പരിചയപ്പെടാം. കുറഞ്ഞ കലോറിയും കുറഞ്ഞ കൊഴുപ്പുമാണ് ഇവയുടെ പ്രത്യേകത. മാത്രമല്ല വിറ്റാമിനുകളുടേയും മിനറല്‍സിന്റെയും ആന്റിഓക്സൈഡുകളുടേയും കലവറയും കൂടിയാണ് ഇവ.
തണ്ണിമത്തന് : 100 ഗ്രാം തണ്ണിമത്തനില്‍ വെറും 30 കലോറിയാണ് അടങ്ങിയിരിക്കുന്നത്. വിശപ്പിനോടൊപ്പം ദാഹത്തേയും ഇത് ശമിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. വേനല്‍ക്കാലത്ത് ശരീരത്തിലെ നിര്‍ജലീകരണം ഒഴിവാക്കാനും ഉത്തമം.
പേരയ്ക്ക : നാരുകള്‍കൊണ്ട് സമ്പന്നമാണ് പേരയ്ക്ക. മലബന്ധമൊഴിവാക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കുന്നു.
സബര്‍ജലി : വിറ്റമിന്‍ സിയുടെ കലവറ, ശരീരത്തിലെ കൊളസ്ട്രോള്‍ ലെവലിനെ ഇത് ക്രമീകരിക്കുന്നു.
ഓറഞ്ച് : ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാല്‍തന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു.പലവിധ വൈറ്റമിനുകളും മിനറലുകളും ഓറഞ്ചില്‍ കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ വൈറ്റമിന്‍ സി, തയാമിന്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയാണ്. 100 ഗ്രാം ഓറഞ്ചില്‍ 47 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. നെഗറ്റീവ് കലോറി ഫ്രൂട്ട് എന്നുതന്നെയാണ് ഓറഞ്ച് അറിയപ്പെടുന്നത്.
ബ്ലൂബെറി : ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ ഉത്തമമാണ് ബ്ലൂബെറി. സൂപ്പര്‍ഫുഡ് എന്നറിയപ്പെടുന്ന ഈ പഴം ആന്റി ഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. ദിവസേന ഒരു കപ്പ് ബ്ലൂബെറി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്നാണ് പഠനം.
സ്ട്രോബെറി : ശരീരത്തിലെ കൊഴുപ്പും ഫാറ്റും ഉരുക്കിക്കളയുന്നതിന് ഉത്തമമാണ് സ്ട്രോബെറി. വൈറ്റമിന്‍ സിയും മാംഗനീസും ഫോളേറ്റും പൊട്ടാസ്യവും ചെറിയ അളവില്‍ മറ്റു വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന സ്ട്രോബറിയില്‍ ധാരാളം ആന്റിഓക്സിഡന്റും പ്ലാന്റ് സംയുക്തങ്ങളുമുണ്ട്. ഇവയെല്ലാം കൂടി സ്ട്രോബറിയെ ഒരു സൂപ്പര്‍ഫുഡ് ആക്കി മാറ്റുന്നു. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
പീച്ച് : കലോറി കുറവായ പീച്ച് പൊതുവേ വിശപ്പകറ്റാന്‍ കഴിയുന്ന പഴമായാണ് അറിയപ്പെടുന്നത്. ഇതില്‍ ജലാംശം അടങ്ങിയിരിക്കുന്നത് 89 ശതമാനമാണ്.
Post Your Comments