ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് 92.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ ഉത്തരവ്. 2015 ജൂലൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഡല്‍ഹി സ്വദേശിനിയായ സാന്ദന സഛ്ദേവാണ് മരിച്ചത്. ജന്തേലന്‍ ക്ഷേത്രത്തില്‍നിന്നു ഭര്‍ത്താവിനോപ്പം സാന്ദന ബൈക്കിയില്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സാന്ദന ചികിത്സയില്‍ കഴിയുമ്പോഴാണ് മരണത്തിനു കീഴടങ്ങിയത്.
അപകടത്തില്‍ പരിക്കേറ്റ സാന്ദനയുടെ ഭര്‍ത്താവ് സുശില്‍ കുമാര്‍ സഛ്ദേവിനു 4.04 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, എഫ്‌ഐആര്‍, ചാര്‍ജ് ഷീറ്റ് എന്നിവ പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തിനു ഉത്തരവിട്ടത്. വാഹനം ഇന്‍ഷുറന്‍സ് ചെയ്തിരുന്ന റോയല്‍ സുന്ദരം ആലന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയോടാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
Post Your Comments