Latest NewsNewsInternational

യുഎന്‍ നയം പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും: നിക്കി ഹേലി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി രംഗത്ത്. യുഎന്‍ സ്വീകരിച്ച നയം പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുമെന്നും അടിയന്തര രക്ഷാസമിതി യോഗത്തില്‍ നിക്കി ഹേലി വ്യക്തമാക്കി. നിലവില്‍ ഇസ്രയേലിനോട് യുഎന്നിന് ദേഷ്യം കലര്‍ന്ന സമീപനമാണുള്ളത്.

ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി യോഗത്തിലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. മേഖലയിലെ സമാധാനം തകര്‍ന്നുവെന്ന് പലസ്തീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ യാഥാര്‍ഥ്യം കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്നാണ് യോഗത്തില്‍ യുഎസിന്റെ വാദിച്ചത്.

അതേസമയം, യുഎസിന്റെ തീരുമാനത്തിനെതിരെ പലസ്തീനില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഗാസയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button