KeralaLatest NewsNews

2017 ലെ സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു

കൊച്ചി : ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന 2017 ലെ സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. സഹകരണ ഓര്‍ഡിനന്‍സിനെതിരെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എ.കെ. ബാലകൃഷ്ണനടക്കമുള്ളവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ജില്ലാ സഹകരണ ബാങ്കുകളിലെ പൂര്‍ണ്ണ അംഗത്വം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും മാത്രമാക്കിയതടക്കമുള്ള വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

സഹകരണ മേഖലയില്‍ അഴിമതി, സ്വജനപക്ഷപാതം, ക്രമക്കേടുകള്‍ എന്നിവ ഒഴിവാക്കി മികച്ച പ്രവര്‍ത്തനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നതെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. സാമ്പത്തിക ആവശ്യങ്ങള്‍ക്കുവേണ്ടി സഹകരണ സംഘങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കാനും പൊതുതാത്്പര്യം സംരക്ഷിക്കാനുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button