നാസിക്: അധിക ഭാരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ച ഹെലികോപ്റ്ററാണ് നിലത്തിറക്കിയത്. നാസിക്കില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഔറംഗബാദിലാണ് അടിയന്തരമായി ഇറക്കിയത്.
അധിക ഭാരത്തെ തുടര്‍ന്ന് ശരിയായ രീതിയില്‍ പറക്കാന്‍ സാധിക്കാത്ത വന്നപ്പോഴാണ് പൈലറ്റ് അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ടത്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്വകാര്യ കോപ്റ്ററില്‍ മുഖ്യമന്ത്രി ഫട്നാവിസ്, ആരോഗ്യ-ജലസേചന മന്ത്രി ഗിരീഷ് മഹാജന്‍, അഭിമന്യു പവാര്‍, മുഖ്യമന്ത്രി പേഴ്സണല്‍ അസിസ്റ്റന്‍റ് സതീഷ്, മുഖ്യമന്ത്രിയുടെ പാചകക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാല്‍, ഇവരെ കൂടാതെ പാചക സാധനങ്ങളും മറ്റ് വസ്തുക്കളും കോപ്റ്ററില്‍ കയറ്റിയിരുന്നു. ഇവയുടെ അളവില്‍ കുറവ് വരുത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. വെള്ളിയാഴ്ച രാത്രി നാസിക്കിലെത്തിയ ഫട്നാവിസ് ഔറംഗബാധിലെ പരിപാടിയില്‍ പങ്കെടുക്കാനാണ് പുറപ്പെട്ടത്. അവിടെ നിന്നും നാഗ്പൂരിലേക്ക് വിമാനമാര്‍ഗം പോകാനായിരുന്നു പരിപാടി.
Post Your Comments