Latest NewsKeralaNews

അശ്ലീല വീഡിയോ കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ചത് നാല് കൊല്ലം; സഹികെട്ടപ്പോള്‍ അദ്ധ്യാപികയോട് കുട്ടി പറഞ്ഞത് നിര്‍ണ്ണായകമായി

 

തൊടുപുഴ: അശ്ലീല ദൃശ്യങ്ങള്‍ കാട്ടി ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചത് നാല് വര്‍ഷം. അവസാനം കുട്ടി അദ്ധ്യാപികയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി. കേസിലെ പ്രതി
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ നീലംപേരൂര്‍ മുടിയില്‍ വിശ്വനാഥന് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം കഠിന തടവും കൂടി അനുഭവിക്കണം.

കേസില്‍ ഒന്നാം പ്രതിയായിരുന്നു മറ്റൊരു ഉദ്യോഗസ്ഥനായ അലക്‌സാണ്ടറെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പീഡനക്കേസില്‍ പ്രതികളായ സംഭവം വലിയ വിവാദത്തിനു വഴി തെളിച്ചിരുന്നു. പ്രതികള്‍ പൈനാവില്‍ ജോലി ചെയ്തിരുന്ന 2009 മുതല്‍ 2011 വരെയുള്ള കാലയളവിലായിരുന്നു പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായത്.

അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം. അശ്ലീല ചിത്രങ്ങള്‍ കാണിച്ച കുറ്റത്തിന് ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടു മാസം തടവും കോടതി വിധിച്ചു.
പീഡനം തുടര്‍ന്നതിനെതുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കുട്ടി ക്ലാസ് ടീച്ചറോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി മുത്തച്ഛനൊപ്പം ഇടുക്കി പൊലീസില്‍ നേരിട്ടു ഹാജരായി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും അറസ്റ്റിലായതും.

തൊടുപുഴ എഎസ്പി ആയിരുന്ന ആര്‍.നിശാന്തിനി ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ജോലിയുടെ ആവശ്യത്തിനായി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപ വാസിയായ ബാലികയെ രണ്ടു വര്‍ഷത്തോളമായിരുന്നു ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. മിഠായിയും പലഹാരങ്ങളും നല്‍കി താമസ സ്ഥലത്തേക്ക് കൊണ്ടുവന്നിരുന്ന ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ കാണിക്കുക പതിവായിരുന്നു. 2009 മുതല്‍ 2011 വരെയാണ് കുട്ടിയെ പീഡിപ്പിച്ചത്. വിശ്വനാഥന്റെ പീഡനം സഹിക്കാതായതോടെ കുട്ടി സ്‌കൂളില്‍ അദ്ധ്യാപികയോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് അവര്‍ വേണ്ടപ്പെട്ടവരെ അറിയിക്കുകയായിരുന്നു. പരിശോധനയിലും കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. വിശ്വനാഥനോടൊപ്പം താമസിച്ചിരുന്ന ഒന്നാംപ്രതി അലക്‌സാണ്ടര്‍ എന്നയാളും ബാലികയെ പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞതിനാല്‍ മുന്‍പ് കോടതി ഇയാളെയും 10 വര്‍ഷം ശിക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button