ലുനാവാഡ: കോണ്‍ഗ്രസ് നേതാവ് വ്യക്തിഗത പരാമർശം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാതി. തന്റെ അച്ഛനും അമ്മയും ആരാണെന്നു കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചെന്നായിരുന്നു മോദിയുടെ പരാതി. ഗുജറാത്തിൽ പ്രചാരണസംഘത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് സൽമാൻ നിസാമിയുടെ ട്വീറ്റ് പരാമർശിച്ചായിരുന്നു മോദിയുടെ കോണ്‍ഗ്രസ് ആക്രമണം.
സൽമാൻ നിസാമി കാഷ്മീരിനു സ്വതന്ത്ര്യം ആവശ്യപ്പെടുന്നയാളാണെന്നും ഇയാൾ സൈന്യത്തെ ബലാത്സംഗികൾ എന്നു വിളിച്ചിട്ടുണ്ടെന്നും ആരോപിച്ച മോദി, എങ്ങനെയാണ് സൽമാൻ നിസാമിയെപ്പോലൊരു നേതാവിനെ ജനങ്ങൾ എങ്ങനെയാണു സ്വീകരിക്കുന്നതെന്നും ചോദിച്ചു.
ഗുജറാത്തിൽ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് സൽമാൻ നിസാമി രാഹുൽ ഗാന്ധിയുടെ അച്ഛനെയും മുത്തച്ഛനെയും കുറിച്ച് ട്വീറ്റ് ചെയ്തു. അത് കുഴപ്പമില്ല. പക്ഷേ അയാൾ എന്റെ അച്ഛനാരാണെന്നു ചോദിച്ചു. അമ്മയാരാണെന്നു ചോദിച്ചു. ശത്രുക്കൾക്കെതിരേപോലും ഇത്തരം ഭാഷ പ്രയോഗിക്കാമോ- ഗുജറാത്തിലെ ലുണാവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി ചോദിച്ചു.
Post Your Comments