ഇടുക്കി: ഇടുക്കി മരക്കാട്ടുകുടിയില് എട്ടു ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടവന്‍കരയില്‍ ബിനുവിന്റെ ഭാര്യ സന്ധ്യയാണ് അറസ്റ്റിലായത്. തുണി ഉപയോഗിച്ചാണ് അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
Post Your Comments