തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും പിണറായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ലത്തീൻ സഭ. ഓഖി കെടുതികളില്‍ കേന്ദ്രസര്‍ക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തീരുമാനമായി.ഇന്ന് മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കൂടിക്കാഴ്ച നടത്തുകയുമാണ്. ഇതൊന്നും കൊണ്ട് ലത്തീന്‍ സഭ തൃപ്തരല്ല. അവര്‍ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങളുമായി സെക്രേട്ടറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും രാപ്പകല്‍ സമരവും നടത്തും. അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ലത്തീന്‍ അതിരൂപത വികാരി യൂജിന്‍ എച്ച്. പെരേര, സഹായ മെത്രാന് ആര്. ക്രിസ്തുദാസ് എന്നിവര്‍ വ്യക്തമാക്കി. തിരുവനന്തപുരം അതിരൂപതയിലെ വൈദികരുടെയും പാസ്റ്റേഴ്സ് കൗണ്സിലിെന്റയും അവലോകന യോഗശേഷം മധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നവംബര്‍ 11ന് മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ രാജ്ഭവന് മാര്‍ച്ച് നടത്തും.
ഡിസംബര്‍ 10ന് വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ പ്രാര്‍ഥന സംഗമം നടത്തും.വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും തമിഴ്നാട്ടിലും പ്രതിഷേധങ്ങള്‍ നടത്തും. സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ വിലകുറച്ചു കാണുന്നില്ല. എങ്കിലും ഒന്നും തൃപ്തികരമല്ല. തിരച്ചില്‍ ഇൗ രീതിയില്‍ മുന്നോട്ടുപോയാല്‍ കൊച്ചിയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ട്രോളറുകള്‍ കൊണ്ടുവന്ന് സഭതന്നെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും അവര്‍ പറഞ്ഞു.
Post Your Comments