ഓഖി ദുരന്തം കേന്ദ്രത്തോട് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. 1843 കോടി രൂപയുടെ കേന്ദ്ര സാഹയം വേണം. അടിയന്തരമായി 300 കോടി അനുവദിക്കണം. 13,436 മത്സത്തൊഴിലാളികള്‍ക്കു വീട് നഷ്ടമായി. ഇവര്‍ക്കു വീട് നിര്‍മിച്ച് നല്‍കണം. ഉന്നത തല കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കും. ഇതു വരെ 3800 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നു ആവശ്യപ്പെട്ടു. ഏകോപിത രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. രക്ഷാപ്രവര്‍നത്തിനു വേണ്ടി മത്സത്തൊഴിലാളികളെ കൊണ്ടു പോകുന്നത് തുടരണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഡല്‍ഹിയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
Post Your Comments