തൃശ്ശൂര്‍: വിപണിയില്‍ വെളിച്ചെണ്ണയുടെ വില ഉയര്‍ന്നതിന് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും കുത്തനെ ഉയര്‍ന്നു. നിലവില്‍ വെളിച്ചെണ്ണയുടെ വില ക്വിന്റലിന് 18,700 രൂപയും ചില്ലറവിപണിയില്‍ 240 രൂപയുമാണ്. വെളിച്ചെണ്ണയുടെ വിലയാണ് നിയന്ത്രണമില്ലാതെ കൂടിക്കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ക്വിന്റലിന് 8000 രൂപയിലേറെയാണ് കൂടിയത്.
ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഉയര്‍ത്തിയതാണ് വിലക്കയറ്റത്തിന് കാരമമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സൂര്യകാന്തി, കടുക്, സോയാബീന്‍ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവ 15 ശതമാനം വീതം ഉയര്‍ത്തിയിരുന്നു. കൂടാതെ ശുദ്ധീകരിക്കാത്ത പാം ഓയിലിന് പത്തുശതമാനവും വര്‍ധിപ്പിച്ചു. ഇതോടെ സൂര്യകാന്തി എണ്ണയ്ക്ക് ലിറ്ററിന് രണ്ടാഴ്ചയ്ക്കിടെ 15 രൂപയോളവും പാമോയിലിന് പത്ത് രൂപയോളവും വര്‍ധിച്ചിരുന്നു.
Post Your Comments