തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത വിധം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹം ഡിഎൻഎ പരിശോധനയിലാണു തിരിച്ചറിഞ്ഞത്. അടിമലത്തുറ ഷിബു ഹൗസിൽ ദേവദാസിന്റെ മകൻ സേസിലന്റിനെയാണ് (58) തിരിച്ചറിഞ്ഞത്. മൃതദേഹം ഞായറാഴ്ച രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങും.
മെഡിക്കൽ കോളേജിൽ എട്ടു മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതിൽ നാലു മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലും മൂന്നെണ്ണം ശ്രീചിത്രയിലെ മോർച്ചറിയിലും ഒരു മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലും തിരിച്ചറിയാത്ത നിലയിൽ സൂക്ഷിക്കുന്നു. ഇതുവരെ 18 പേരെയാണ് മരിച്ച നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നത്.
Post Your Comments