Latest NewsAutomobile

അടുത്തിടെ പുറത്തിറങ്ങിയ ഡിസയർ കാറുകൾ തിരിച്ച് വിളിച്ച് മാരുതി ; കാരണം ഇതാണ്

അടുത്തിടെ പുറത്തിറങ്ങിയ ഡിസയർ കാറുകൾ തിരിച്ച് വിളിച്ച് മാരുതി. റിയര്‍ വീല്‍ ഹബ്ബില്‍ നിര്‍മാണ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഫെബ്രുവരി 23 നും ജൂലായ് 10 നുമിടയില്‍ നിര്‍മ്മിച്ച 21,494 ഡിസൈറുകളെയാണ് മാരുതി തിരിച്ച് വിളിച്ചത്.

ഇതിനായി ഉപഭോക്താക്കള്‍ക്ക് സമീപമുള്ള മാരുതി സര്‍വീസ് സെന്ററില്‍ നിന്നും കാര്‍ പരിശോധിപ്പിക്കാന്‍ കഴിയും. പ്രശ്നം കണ്ടെത്തിയാല്‍ സര്‍വീസ് സെന്ററില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കുമെന്നു മാരുതി വ്യക്തമാക്കി. അതിനാല്‍ വെബ്സൈറ്റ് മുഖേനയും കാറിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ (MA3 യ്ക്ക് ശേഷമുള്ള 14 അക്ക നമ്ബര്‍) ഉപയോഗിച്ചും ഉടമസ്ഥര്‍ക്ക് ങ്ങളുടെ വാഹനത്തിന് നിര്‍മ്മാണ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന്‍ പരിശോധിക്കാവുന്നതാണ്.

നേരത്തെ സ്റ്റീയറിംഗ് അസംബ്ലിയിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലും ഡിസൈറുകളെ മാരുതി തിരിച്ചുവിളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button