തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്പളം സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണർ ജസ്റ്റിസ് പി.സദാശിവം. രാജ് ഭവനിലെ ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം സംഭാവന നൽകും. മുൻപ് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.
കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) 15 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. കേരള വനിതാ കമ്മിഷന് 47,600 രൂപ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്ഗനൈസേഷന് 8,15,750 രൂപയുടെ ചെക്കും, കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന് അഞ്ചു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിക്ക് നൽകി.
Post Your Comments