Latest NewsIndiaNews

കനത്ത മൂടല്‍മഞ്ഞ്; ട്രെയിനുകള്‍ വൈകിയോടുന്നു

മുംബൈ: മുംബൈയില്‍ മൂടല്‍മഞ്ഞ് രൂക്ഷമാകുന്നു. നഗരത്തിലെ റോഡുകളെല്ലാം മഞ്ഞ് മൂടിയിരിക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചു. ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പകല്‍സമയത്ത് മഞ്ഞ് രൂക്ഷമാകുന്നതിനാല്‍ രാവിലെയുള്ള ട്രെയിനുകളെല്ലാം 40 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിക്കുന്നത്.

ട്രെയിന്‍ ഗതാഗതം വൈകിയതിനാല്‍ യാത്രക്കാര്‍ റെയില്‍വേയുമായി സഹകരിക്കണമെന്ന് സെന്‍ട്രല്‍ റെയില്‍വെ അറിയിച്ചിട്ടുണ്ട്. യാതൊരുവിധത്തിലുള്ള പ്രതിഷേധ പരിപാടികളും ഇതിനെതിരെ സംഘടിപ്പിക്കരുതെന്നും അത് ഗതാഗതത്തെ പൂര്‍ണമായും സ്തംഭിപ്പിക്കുന്നതിന് മാത്രമേ വഴിയൊരുക്കൂ എന്നും റെയില്‍വെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button