ഇനിമുതല്‍ പകല്‍ കാര്‍ ഓടിക്കണമെങ്കില്‍ ഈ നിയമങ്ങള്‍ പാലിക്കണമെന്ന പുതിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്ത്. ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ് ലാമ്പ് ഓണ്‍ എന്ന സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ വര്‍ഷമാദ്യമായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഇതേ വ്യവസ്ഥ കാറുകളിലും ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍.
സുരക്ഷ മുന്‍നിര്‍ത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്ന വേളയില്‍ തന്നെ ഹെഡ്ലൈറ്റ് കത്തുകയെന്ന ലക്ഷ്യമായിരുന്നു ഓണ്‍ ഹെഡ് ലാമ്പ് ഓണ്‍ സംവിധാനം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് വരുന്ന വാഹനങ്ങള്‍ നിരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നതിനാല്‍ അപകടങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജാര്‍ഖണ്ഡ്. 2018 ജനുവരി ഒന്ന് മുതല്‍ വിപണിയിലേക്കെത്തുന്ന എല്ലാ കാറുകളും പകല്‍ സമയങ്ങളിലും ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കണമെന്ന ഉത്തരവാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
പകലും ഹെഡ് ലൈറ്റ് കത്തിക്കുന്നത് റോഡ് കൂടുതല്‍ വ്യക്തമായി കാണാന്‍ ഡ്രൈവര്‍മാരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ കൗണ്‍സില്‍ അധികൃതരുമായി നടന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി രഘുബര്‍ ദാസാണ് ഇക്കാര്യം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ദേശീയസംസ്ഥാന പാതകളില്‍ ട്രോമകെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
Post Your Comments