ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി. ഹോട്ടലുകള്‍ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആര്‍.ജെ.ഡി. തലവന്‍ ലാലുപ്രസാദ് യാദവിന്റെ 45 കോടി രൂപ വിലവരുന്ന സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പട്‌നയില്‍ ലാലുപ്രസാദിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള മൂന്നേക്കര്‍ സ്ഥലമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമനുസരിച്ച് കണ്ടുകെട്ടിയത്.
ജൂലായിലാണ് ലാലുവിനെതിരേ കേസെടുത്തത്. തുടര്‍ന്ന് പട്‌നയിലെയും ഡല്‍ഹിയിലെയും ലാലുവിന്റെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി ലാലുവിന്റെ മകനും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ രണ്ടുതവണ ചോദ്യംചെയ്തു. ലാലുവിന്റെ ഭാര്യ റാബ്‌റി ദേവിയെ കഴിഞ്ഞയാഴ്ച ചോദ്യംചെയ്തിരുന്നു.
ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേ മന്ത്രിയായിരിക്കേ 2004-ല്‍ രണ്ട് ഐ.ആര്‍.സി.ടി.സി. ഹോട്ടലുകളുടെ നടത്തിപ്പ് സുജാത ഹോട്ടല്‍സിന് നല്‍കിയതില്‍ അഴിമതിയാരോപിച്ചാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കരാര്‍ നല്‍കിയതിന് പ്രത്യുപകാരമായി പട്‌നയില്‍ മൂന്ന് ഏക്കര്‍ ഭൂമി ലാലുവിന് ലഭിച്ചു. മുന്‍ കേന്ദ്രമന്ത്രിയായ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യ സര്‍ള ഗുപ്തയുടെ പേരിലുള്ള ബിനാമി കമ്പനി വഴിയാണ് ഭൂമി കൈമാറിയതെന്നുമാണ് കേസ്.
Post Your Comments