ന്യുഡല്‍ഹി: ഹോട്ടല്‍ തട്ടിയെടുത്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം. പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്റെ ബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങി. ചിദംബരത്തിന്റെ ബന്ധുക്കള്‍ തമിഴ്നാട്ടില്‍ ഒരു ഹോട്ടല്‍ ഉടമയെ ചതിച്ച് ഹോട്ടല്‍ തട്ടിയെടുത്തു എന്നാണ് കേസ്. കേസിലെ പ്രധാന പ്രതി പദ്മിനി ചിദംബരത്തിന്റെ ഭാര്യ നളിനിയുടെ സഹോദരിയാണ്. ഈ സംഭവുമായി ബന്ധപ്പെട്ട് ഡോ.കെ കതിര്‍വെല്‍ നൽകിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തൻ്റെ ഹോട്ടല്‍ പദ്മിനി തട്ടിയെടുത്തുവെന്നാണ് കതിര്‍വെല്‍ ആരോപിക്കുന്നത്. മുഖ്യപ്രതിയായ പദ്മിനി കുറച്ച് നാളുകള്‍ക്ക് മുന്‍പ് മരിച്ചു പോയിരുന്നു.
കതിര്‍വെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്ന ആവശ്യവുമായി ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേസ് സിബിഎെക്കു വിട്ടത്. തിരുപ്പൂരിലെ കംഫര്‍ട്ട് ഇന്‍ ഹോട്ടല്‍ തട്ടിയെടുത്തു എന്നാണ് പരാതി.
Post Your Comments