Latest NewsNewsGulf

41 വര്‍ഷത്തിന് ശേഷം വര്‍ഗീസ് ഇന്ത്യയിലേക്ക്; യുഎഇയില്‍ ജീവിതം പടുത്തുയര്‍ത്തിയതിന് പിന്നിലെ കഥ ആരെയും ഞെട്ടിക്കും

യുഎഇ: നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസിയുടെ കഥ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. യുഎഇയിലെ റോഡിലെ കുഴികള്‍ വൃത്തിയാക്കി ജീവിതം ആരംഭിച്ച തോമസ് വര്‍ഗീസ് ഇന്ന് ഈ നിലയിലെത്തിയതനു പിന്നില്‍ കഷ്ടപ്പാടിന്റെ നിരവധി കഥകളുണ്ട്. 1976 മാര്‍ച്ച് പത്തിനാണ് വര്‍ഗീസ് യുഎഇയില്‍ എത്തുന്നത്. 1976 മുതല്‍ 2003 വരെ അബുദാബി മുനിസിപ്പാലിറ്റിയിലെ ഡ്രെയിനേജ് ഡിപ്പാര്‍ട്ട്‌മെന്റില്‍് വര്‍ഗീസ് ജോലിചെയ്തു.

പത്താം ക്ലാസ് പാസ്സായാണ് വര്‍ഗീസ് യുഎഇയില്‍ എത്തിയത്. ആദ്യം സ്റ്റെനോഗ്രാഫറായി ഒരിടത്ത് ജോലിക്ക് പ്രവേശിച്ചു. ഒരു മിനിറ്റില്‍ 75 വാക്കുകളായിരുന്നു തന്റെ ടൈപ്പിങ് സ്പീഡ്. പിന്നീട് ഏതാനും സ്വകാര്യമേഖല കമ്പനികളില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. അതിനുശേഷം ഗവണ്‍മെന്റിന്റെ ഡ്രെയിനേജ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു സഹായിയായി താത്കാലിക സ്ഥാനം കരസ്ഥമാക്കി. അതും 600 ദിര്‍ഹം ശമ്പളത്തിന്. വളരെ കഷ്ടപ്പാടുള്ള ഒരു ജോലിയായിരുന്നു അവിടെ. ഞാന്‍ എന്റെ നഗ്നമായ കൈകള്‍ കൊണ്ടായിരുന്നു ഓരോ മാന്‍ഹോളുകളിലെയും മാലിന്യം വൃത്തിയാക്കിയിരുന്നത്. മാന്‍ഹോളിന്റെ ഉള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ മനുഷ്യന്‍മാരുടെ മാലിന്യം എന്റെ ദേഹത്ത് വന്ന് വീണിട്ടുണ്ട്. പുറമേ അതൊക്കെ തുടച്ചുമാറ്റിയെങ്കിലും അതൊക്കെ ഇന്നും എന്റെ മനസില്‍ നില്‍ക്കുന്നുണ്ട്, അദ്ദേഹം ഓര്‍ത്തെടുത്ത് പറഞ്ഞു.

അന്ന് വീടുമായി ബന്ധപ്പെടാന്‍ ഫോണുകളും മറ്റും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ എല്ലാ കഷ്ടപ്പാടുകളും കത്തിലൂടെയായിരുന്നു ഞാന്‍ ഉമ്മയെ അറിയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എത്ര കഷ്ടപ്പാടായലും തിരകെ നാട്ടിലേക്ക് വരരുതെന്നായിരുന്നു ഉമ്മയുടെ നിര്‍ദ്ദേശം. കാരണം എന്റെ കുടുംബത്തിലെ ഏറ്റവും മൂത്തയാളായിരുന്നു താന്‍ എനിക്ക് താഴെ രണ്ട് അനിയത്തിമാരും ഒരു അനിയനും ഉണ്ടായിരുന്നു. അവരുടെ അവസ്ഥവെച്ചാണ് അന്ന് ഉമ്മ അങ്ങനെ തന്നോട് പ്രതികരിച്ചത്. അദ്ദേഹം കൂട്ടചിച്ചേര്‍ത്തു. 1982ല്‍ കുഞ്ഞുമോള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ശേഷമാണ് ഥാന്‍ സുഖവും സന്തോഷവും അറിഞ്ഞ് തുടങ്ങിയത്.

അവളെ ഞാന്‍ വിവാഹം ചെയ്തതോടെ എനിക്ക് സ്‌റ്റോര്‍ സെക്ഷനിലേക്ക് പ്രമോഷന്‍ ലഭിച്ചു. കുഞ്ഞുമോളും ലാബ് ടെക്‌നീഷ്യനായി ഒരു ഫെഡറല്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് അബുദാബിയിലേക്ക് മാറി. പിന്നീട് താന്‍ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാഷ്യറായി 15 വര്‍ഷത്തോളം ജോലി ചെയ്തു. ഞങ്ങള്‍ക്ക് മൂന്ന് പെണ്‍മക്കളാണ്. മൂന്ന് പേരും ജനിച്ചതും വളര്‍ന്നതുമൊക്കെ ഇവിടെത്തന്നെയാണ്. അവരുടെ ജീവിതം മുഴുവന്‍ നന്നാക്കിയ ശേഷമാണ് ഞങ്ങള്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നത്, വര്‍ഗീസ് പറഞ്ഞു. മൂത്തമകള്‍ ഷിംസി സിജു ഷാര്‍ജയിലും അതില്‍ താഴെയുള്ള മകള്‍ സിമ്മി ജോര്‍ജ് ന്യൂസിലാന്‍ഡിലും ഇളയ മകള്‍ സിനി ജസ്റ്റിന്‍ ദുബൈയിലുമാണ്.

തിരിച്ച് ഇന്ത്യയിലേക്ക് പോകുന്ന വര്‍ഗീസിന് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഒരു ഫോട്ടോ യുഎഈ സമ്മാനിച്ചിട്ടുണ്ട്. നമ്മളെ തിരിച്ചറിഞ്ഞിട്ടുള്ള ആളുകളേക്കാള്‍ കൂടുതല്‍ അറിയാത്ത ആളുകളെ ഞാന്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്, പക്ഷെ ഇന്ന് കാണുന്ന മാറ്റങ്ങള്‍ക്കെല്ലാം കാരണം ഒരു യു.എ.ഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് വെറും ഒരു കഥയല്ല, മറിച്ച് വര്‍ഗീസ് എന്നയാള്‍ അനുഭവിച്ച് തീര്‍ത്ത പാഠപുസ്തകമാണ്. മറ്റുള്ളവര്‍ക്ക് ഒരു മാതൃക കൂടിയാണ് വര്‍ഗീസ്. ഏതു സഹചര്യത്തിലും തളരാതെ പോരാടിയ വര്‍ഗീസ് ഇനി ഇന്ത്യയിലെത്തി വിശ്രമിക്കാനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button