ലണ്ടന്‍ : പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് സാക്ഷ്യപ്പെടുത്തി യുവതി രംഗത്ത്. കാമുകനുമായുള്ള പ്രണയബന്ധം തകര്‍ന്നതിനു ശേഷമാണ് ഇതുണ്ടായതെന്നും അവര്‍ പറയുന്നു.
ഇത് സിയാന്‍ ജെയിംസണ്‍ എന്ന 26 കാരി . പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുണ്ടായ സാഹചര്യം വിവരിക്കുകയാണ് യുവതി. മൂന്ന് വര്‍ഷം മുമ്പ് താന്‍ ലണ്ടന്‍ വിട്ട് വെയില്‍സില്‍ താമസമാക്കി. പതിനാറാം നൂറ്റാണ്ടില്‍ പണിത ഇപ്പോഴും പുതിയതെന്ന് തോന്നിക്കുന്ന ഒരു കോട്ടേജാണ് താമസത്തിന് തെരഞ്ഞെടുത്തത്. പഴയകാര്യങ്ങളെല്ലാം മറന്ന് ഒരു പുതിയ ജീവിതം വേണമെന്ന് തോന്നിയ നിമിഷങ്ങള്‍. ഒറ്റയ്ക്കായിരുന്നു താമസവും. ഒരു ദിവസം പ്രധാന മുറിയില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു സുന്ദരനായ പുരുഷന്റെ ചിത്രം തന്റെ കണ്ണിലുടക്കി. 1820 ലെ ഒരു പെയിന്റിംഗായിരുന്നു അത്. അത് ആ ചിത്രം കണ്ടപ്പോള്‍ താന്‍ തികച്ചും സന്തോഷവതിയായെന്നും യുവതി പറയുന്നു.
അങ്ങനെ കുറച്ചു മാസങ്ങള്‍ കഴിഞ്ഞു. ഇതിനിടെ ഒരു ദിവസം താന്‍ എഴുന്നേറ്റപ്പോള്‍ തന്റെ അടുത്ത് ചുരുണ്ട മുടിയുള്ള ഒരാള്‍ തന്റെ അടുത്ത് കിടക്കുന്നതായാണ് കണ്ടത്. അയാള്‍ ധരിച്ചിരുന്നത് വെളുത്ത അയഞ്ഞ ഷര്‍ട്ടും കഴുത്തില്‍ സ്‌കാര്‍ഫും കെട്ടിയിട്ടുണ്ട്. പഴയ കാലത്തെ ഫാഷനുള്ള ഡ്രസ്സായിരുന്നു അത്. എന്നാല്‍ അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. ചുമരില്‍ തൂക്കിയിട്ടിക്കുന്ന ആ പെയിന്റിംഗിലെ അതേ മുഖം അതേ ആളും. അയാള്‍ എന്നെ തൊട്ടതു പോലും ഞാനറിഞ്ഞില്ല, യുവതി വിശദീകരിച്ചു.
തനിയ്ക്ക് അയാളോട് ആദ്യമായി പ്രണയം തോന്നിയെന്നും യുവതി പറയുന്നു. സ്‌നേഹപ്രകടനത്തിനിടയില്‍ ടെലിപതി വഴി ഞാന്‍ അയാളോട് എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കി. റോബര്‍ട്ട് എന്നാണ് അയാളുടെ പേരെന്നും 100 വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നതെന്നും അയാള്‍ പറഞ്ഞതായി യുവതി പറയുന്നു. എല്ലാം ഒരു സ്വപ്‌നത്തില്‍ കാണുന്ന പോലെയാണ് പിന്നെ ഉണ്ടായത്. അയാളുമായുള്ള ശാരീരിക ബന്ധം വളരെ ആസ്വാദ്യമായിരുന്നുവെന്നും യുവതി പറയുന്നുണ്ട്. ആദ്യമായി പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി പറയുന്നു.
എന്നാല്‍ പിന്നീട് തനിക്ക് റോബര്‍ട്ടിന്റെ ആത്മാവിനെ കണ്ടെത്താനായില്ല. കോട്ടേജിലും പരിസരത്തുമൊക്കെ തിരഞ്ഞെങ്കിലും അയാളെ കണ്ടെത്താനായില്ല. അയാളുടെ ആത്മാവ് അവിടെ നിന്ന് അപ്രത്യക്ഷമായിരുന്നു.
പിന്നീട് താന്‍ ഇതോ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ ഭ്രാന്താണെന്ന് പറഞ്ഞ് കളിയാക്കി. ഇത് സത്യമാണെന്ന് തെളിയിക്കാന്‍ എനിയ്ക്ക് തെളിവുകള്‍ നിരത്താനില്ല. ഇക്കാരണം കൊണ്ടാണ് താന്‍ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതെന്ന് യുവതി പറഞ്ഞു
Post Your Comments