പാലാ/കോട്ടയം•ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍ പാലായില്‍ സൂപ്പര്‍നെറ്റ് 4ജി സേവനം അവതരിപ്പിച്ചു. പാലാ എംഎല്‍എ കെ. എം. മാണി വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനം ഉത്ഘാടനം ചെയ്തു. ഇതോടെ കേരളത്തിലെ 1300 അധികം പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 78 ലക്ഷം വരിക്കാര്‍ക്ക് സൂപ്പര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകും.
കേരളത്തിലെ കൂടുതല്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം അവതരിപ്പിച്ചുകൊണ്ട് ബൃഹത്തായ വരിക്കാരുടെ ശൃംഖലയിലേക്ക് എറ്റവും നല്ല നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയാണെന്നും, വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി അവതരണത്തോടെ, ഈ മേഖലയിലുളളവര്‍ക്ക് വേഗത്തേക്കാളുപരി തടസമില്ലാതെ 24 മണീക്കൂര്‍ കണക്ടിവിറ്റി ആസ്വദിക്കാമെന്നും, ഈ മേഖലയിലെ എല്ലാവരെയും സൂപ്പര്‍നെറ്റ് 4ജി സേവനങ്ങളിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.
അവധികാലത്തോട് അനുബന്ധിച്ച്, വരിക്കാര്‍ക്കായി വോഡഫോണ്‍ ഫ്രീ റോമിങ് ആനുകൂല്യങ്ങളോടു കൂടിയ പൂര്‍ണ്ണമായ അണ്‍ലിമിറ്റഡ് ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി പ്രീപെയ്ഡ് വരിക്കാര്‍ക്ക് 196 രൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, 28 ദിവസത്തേക്ക് ഫ്രീ റോമിങ് എന്നിവ ആസ്വദിക്കാം.
വോഡഫോണ്‍ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കായുള്ള നൂതനവും സൗകര്യപ്രദവുമായ പ്ലാനായ ‘റെഡ് ടുഗഥറി’ലൂടെ വരിക്കാര്‍ക്ക് പ്രതിമാസ ഗ്രൂപ്പ് വാടകയില്‍ 20 ശതമാനം ലാഭവും 20 ജിബി അധിക ഡാറ്റയും ലഭിക്കും. റെഡ് ടുഗഥര്‍ വരിക്കാര്‍ക്ക് അടിസ്ഥാന പ്ലാനായ 399 രൂപ മുതലുള്ള ഏത് റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനിലും ഈ ആനുകൂല്യങ്ങള്‍ നേടാം.
അവധിക്കാലം കൂടുതല്‍ ആസ്വാദ്യകരമാക്കാനായി വോഡഫോണിന്റെ പരിധിയില്ലാത്ത രാജ്യാന്തര റോമിങ് വോഡഫോണ്‍ ഐ-റോംഫ്രീ തായ്‌ലണ്ടിലേക്കും ന്യൂസിലണ്ടിലേക്കും കൂടി നീട്ടിയിരിക്കുന്നു. ഇതോടെ അവധിക്കാലം വിദേശങ്ങളില്‍ ചെലവഴിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് യുഎഇ, യുഎസ്എ, യുകെ, സിംഗപൂര്‍, മലേഷ്യ തുടങ്ങിയവ ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ ഇനി വോഡഫോണ്‍ ഐ-റോംഫ്രീ നേട്ടങ്ങള്‍ ആസ്വദിക്കാം.
Post Your Comments