Latest NewsNewsInternational

ടയര്‍ പഞ്ചറാക്കല്‍ ഒരു വിനോദമായി കണ്ടു; സിസിടിവിയുടെ കണ്ണുവെട്ടിച്ച പഞ്ചര്‍ വീരന് ഒടുവില്‍ സംഭവിച്ചത്

ഓരോരുത്തരും വിനോദം കണ്ടെത്തുന്നത് വ്യത്യസ്ത രീതിയിലാണ്.ചിലർ വിനോദം കണ്ടെത്തുക അസാധാരണമയ രീതിയിലാകും.ഇതേപോലെ ഒരാൾ വിനോദം കണ്ടെത്തിയിരുന്നത് ടയറിലെ കാറ്റഴിച്ചാണ്. ആനന്ദത്തിന് വേണ്ടിയാണ് ആദ്യം ടയറുകള്‍ പഞ്ചര്‍ ആക്കിത്തുടങ്ങിയത്. പിന്നീടത് ശീലമായിപോലീസിന് തലവേദനയും. വര്‍ഷങ്ങള്‍ നീണ്ട ഒളിച്ചുകളിക്കുശേഷം ആള്‍ പിടിയിലായി.

6000 ടയറുകള്‍ പഞ്ചറാക്കിയശേഷം ഫ്രാന്‍സിലെ ബോര്‍ഡോ സിറ്റിയിലാണ് സംഭവം. ആറുവര്‍ഷമായി വാഹനങ്ങളുടെ ടയര്‍ പഞ്ചറാക്കുന്ന നാല്‍പത്തഞ്ചുകാരനാണ് പിടിയിലായത്. ഇയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.2011 മുതലാണ് ഇദ്ദേഹം ആ പണി തുടങ്ങിയത്. ദിവസവും 70 ടയറോളം അയാള്‍ പഞ്ചറാക്കും. എന്നാല്‍ ആരാണ് ചെയ്തതെന്നു മനസ്സിലാക്കാന്‍ പോന്ന തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് കാര്യം സാധിക്കുന്നത്. എന്തിനു സിസിടിവിയുടെ കണ്ണില്‍പോലും പെടാതെയാണ് ആസൂത്രണം.

മറ്റു ജോലിയൊന്നുമില്ലാത്ത ഇയാള്‍, സ്വയം സീരിയല്‍ പഞ്ചര്‍ എന്നാണു വിശേഷിപ്പിക്കുന്നത്. പഞ്ചറുകള്‍ക്കു പിന്നില്‍ സീരിയല്‍ കുറ്റവാളിയാണെന്നു മനസ്സിലാക്കി 2014 മുതല്‍ അവര്‍ അന്വേഷണത്തിലായിരുന്നു. ടയര്‍ കുത്തിപ്പിളര്‍ന്ന് പോകുന്ന തരത്തിലല്ല വിനോദം. ചെറുതായി ഒരു സുഷിരമിടും, രാവിലെയാകുമ്പോഴേക്കും കാറ്റുപോയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അയാളൊരു പേടിസ്വപ്‌നമായിരുന്നു. 1100 പരാതികളാണ് പഞ്ചര്‍ കേസായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button