കൊച്ചി: മൊബൈൽ ഫോണ്‍ വിലക്കുമായി കൊച്ചി സാങ്കേതിക സർവ്വകലാശാല. വിദ്യാർത്ഥികളുടെ മൊബൈൽ ഫോണിന് നിയന്ത്രണമേർപ്പെടുത്തിയാണ് പുതിയ ഉത്തരവ്.ശബ്ദവും വീഡിയോയും റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നാണ് പുതിയ ഉത്തരവ്.
മറൈൻ ജിയോളജി വിഭാഗത്തിലെ മൂന്ന് അധ്യപകർ വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിക്കുന്നതിന്‍റെ മൊബൈൽ ഫോൺ തെളിവുകൾ പുറത്ത് വന്നതിന് പിറകെയാണ് വിചിത്രമായ ഉത്തരവ്.ഇക്കഴിഞ്ഞ നവംബർ മുപ്പതിനാണ് കുസാറ്റ് വൈസ് ചാൻസലർ സർവ്വകലാശാലയിൽ മൈബൈൽ ഫോൺ അടക്കമുള്ള ഇലകോട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്.
Post Your Comments