കൊച്ചി : സൈറ്റ് തകരാറുകൾ തുടന്നുകൊണ്ടിരിക്കുമ്പോൾ സംസ്ഥാനത്തെ ആധാരം രജിസ്ട്രേഷനുകൾ ഇഴയുന്നു. സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പിൽ ഒരു വിദഗ്ധൻ പോലുമില്ല. കാര്യക്ഷമമായ സെർവർ ഇല്ലെങ്കിൽ പ്രശ്നം വരും ദിവസങ്ങളിൽ സങ്കീർണ്ണമാകുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ആധാരം രജിസ്ട്രേഷൻ ഫീസ് ഈ പെയിമെന്റായി സ്വീകരിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഒരു ലക്ഷം രൂപയിൽ കൂടുതൽ സ്റ്റാമ്പ് ഡ്യൂട്ടി വരുന്ന ആധാരം രജിസ്ട്രേഷനുള്ള സ്റ്റാംബിംഗും ഓൺലൈൻ വഴിയാക്കി. ഇത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
ഈ പെയ്മെന്റ് നിർബന്ധമാക്കിയെങ്കിലും സർവർ ഡൗൺ കാണിക്കുന്നതിനാൽ മണിക്കൂറുകളോളം ഓഫീസിൽ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ പല ദിവസങ്ങളിലും രജിസ്ട്രേഷൻ നടക്കുന്നുമില്ല. ഇ പെയിമെന്റ് ആയതിൽ രസീതുകളും നൽകാൻ കഴിയില്ല. വകുപ്പിൽ സാങ്കേതികവിദഗ്ദൻ ഇല്ലാത്തതും ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറയുന്നു.
Post Your Comments