ഗുജറാത്ത്: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി ഗുജറാത്തില്‍ സ്വാധീനമുള്ള പാടിദാര്‍ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന ആറ് വലിയ സംഘടനകള്‍ പാടിദാര്‍ അനാമത് ആന്ദോളന്‍ സമിതി (പയസ്) നേതാവ് ഹാര്‍ഡിക് പട്ടേലിനെതിരെ തിരിഞ്ഞു. സംവരണത്തിന്റെ പേരില്‍ പാടിദാര്‍ സമുദായത്തെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുന്നതായും ഈ സംഘടന ആരോപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസും ഹാര്‍ഡികും നല്‍കുന്ന സംവരണം ഭരണഘടനാപരമായതല്ലെന്നും, പാടിദാര്‍ സമുദായത്തിന് സംവരണം ഉറപ്പാക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
തുടക്കത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട സൂചന അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വ വ്യക്തമാക്കി.
Post Your Comments