CinemaLatest NewsKeralaIndiaNewsInternational

സരളമായ കഥയും ചാരുതയുള്ള അവതരണവുമായി കിംഗ് ഓഫ് പെകിങ്

ചൈനീസ് സിനിമയായ കിംഗ് ഓഫ് പെകിങിന് പ്രേക്ഷക പ്രശംസ. സിനിമ പ്രൊജക്ഷനിസ്റ്റായ അച്ഛന്റെയും മകന്റെയും ആത്മബന്ധത്തെയും സര്‍ഗാത്മകതയോടുള്ള താത്പര്യത്തെയും സരളമായി അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. സിനിമയോടുള്ള അച്ഛന്റെ അഭിനിവേശം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് വികസിക്കുന്നു.

പുതുമയ്ക്കു വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളില്ലാതെ ചിത്രീകരിച്ച സാം വാറ്റ്‌സിന്റെ ഈ ചിത്രം ടാഗോര്‍ തിയറ്ററിലെ ആദ്യ പ്രദര്‍ശനത്തില്‍ പ്രേക്ഷകരെ നിരാശരാക്കിയില്ല. ഉള്ളടക്കത്തിന്റെ സവിശേഷത സിനിമ പാരഡൈസോ എന്ന വിഖ്യാത ചിത്രത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്നതാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button